Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remarks

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ പ​രാ​മ​ർ​ശം;സ​​​​ഞ്ജ​​​​യ് റൗ​​​​ത്തി​​​​നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും സു​​​​പ്രീം​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്തി​​​​നും ജു​​​​ഡീ​​​​ഷ്യ​​​​റി​​​​ക്കു​​​​മെ​​​​തി​​​​രേ അ​​​​ധി​​​​ക്ഷേ​​​​പ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​ടി) എം​​​പി സ​​​​ഞ്ജ​​​​യ് റൗ​​​ത്തി​​​​നും മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ഖി​​​​ൽ വാ​​​​ഗ്ലെ​​​​യ്ക്കും സു​​​​പ്രീം​​​കോ​​​​ട​​​​തി കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ അ​​​​ത്യ​​​​ന്തം നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മാ​​​​ല്യ ബാ​​​​ഗ്ചി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. സു​​​​പ്രീംകോ​​​​ട​​​​തി ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ ക്രി​​​​മി​​​​ന​​​​ൽ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം.

"ആ​​​​ളു​​​​ക​​​​ൾ പ​​​​ല​​​​രു​​​​ടെ​​​​യും ച​​​​തി​​​​ക്കു​​​​ഴി​​​​ക​​​​ളി​​​​ൽ വീ​​​​ണു​​​​പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ മ​​​​ന​​​സി​​​​ലാ​​​​ക്കു​​​​ന്നി​​​​ല്ല. പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും പി​​​​ന്നാ​​​​ക്കം പോ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നി​​​​ട്ടും നി​​​​ങ്ങ​​​​ൾ വി​​​​മ​​​​ർ​​​​ശ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു വ​​​​ള​​​​രെ നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ന​​​​ല്ല ബു​​​​ദ്ധി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു'-​​​ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​റ​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടു​​​​ത്ത ത​​​​വ​​​​ണ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ റാ​​​​വ​​​​ത്തി​​​​നും വാ​​​​ഗ്ലെ​​​​യ്ക്കും നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​ൽ​​​നി​​​​ന്ന് ബെ​​​​ഞ്ച് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​ദ്യം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​ഴി​​​ഞ്ഞ 12ന് ​​​​പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​നി​​​​ധി​​​സം​​​​ഘ​​​​ത്തെ കാ​​​​ണാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന്, സ​​​​ഞ്ജ​​​​യ് റൗ​​​ത്ത് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ മ​​​​നഃ​​​​പൂ​​​​ർ​​​​വം തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും നി​​​​ന്ദ്യ​​​​വു​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ഖി​​​​ൽ വാ​​​​ഗ്ലെ ത​​​​ന്‍റെ എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ അ​​​​ധി​​​​ക്ഷേ​​​​പ​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഇ​​​​വ​​​​രു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന്യാ​​​​യ​​​​മാ​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​തി​​​​രു​​​​ക​​​​ൾ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യോ​​​​ടു​​​​ള്ള പൊ​​​​തു​​​​ജ​​​​ന​​​​വി​​​​ശ്വാ​​​​സം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ പോ​​​​ന്ന​​​​താ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ത​​​​ന്നെ മ​​​​നഃ​​​​പൂ​​​​ർ​​​​വം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​നു​​​വേ​​​​ണ്ടി ജ​​​​യി​​​​ലി​​​​ൽ പോ​​​​കാ​​​​നും ത​​​​യാ​​​​റാ​​​​ണെ​​​​ന്നും സ​​​​ഞ്ജ​​​​യ് റൗ​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

Kerala

പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം;ബി. ​​​​​​​ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ന്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നോ​​​​​​​ട് കോ​​​​​​​ട​​​​​​​തി

കൊ​​​​​​​ച്ചി: തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഗു​​​​​​​രു​​​​​​​വാ​​​​​​​യൂ​​​​​​​ര്‍ നി​​​​​​​യോ​​​​​​​ജ​​​​​​​ക​​​​​​​മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ വ​​​​​​​ര്‍ഗീ​​​​​​​യ പ​​​​​​​രാ​​​​​​​മ​​​​​​​ര്‍ശ​​​​​​​ങ്ങ​​​​​​​ള്‍ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി ബി. ​​​​​​​ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ന്‍ മു​​​​​​​ഖ്യ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി നി​​​​​​​ര്‍ദേ​​​​​​​ശം ന​​​​​​​ല്‍കി. ര​​​​​​​ണ്ടു മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ല്‍ ഉ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണു ജ​​​​​​​സ്റ്റീ​​​​​​​സ് ബെ​​​​​​​ച്ചു കു​​​​​​​ര്യ​​​​​​​ന്‍ തോ​​​​​​​മ​​​​​​​സ് നി​​​​​​​ര്‍ദേ​​​​​​​ശി​​​​​​​ച്ച​​​​​​​ത്.

തൃ​​​​​​​ശൂ​​​​​​​രി​​​​​​​ലെ കെ​​​​​​​എ​​​​​​​സ്‌​​​​​​​യു നേ​​​​​​​താ​​​​​​​വ് ഗോ​​​​​​​കു​​​​​​​ല്‍ സ​​​​​​​മ​​​​​​​ര്‍പ്പി​​​​​​​ച്ച ഹ​​​​​​​ര്‍ജി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ചാ​​​​​​​ണു ന​​​​​​​ട​​​​​​​പ​​​​​​​ടി. മ​​​​​​​റ്റു പാ​​​​​​​ര്‍ട്ടി​​​​​​​ക​​​​​​​ള്‍ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ ഹൈ​​​​​​​ന്ദ​​​​​​​വ​​​​​​​സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ളെ നി​​​​​​​ര്‍ത്തു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് ആ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ന്‍ സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ള്‍ ഇ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും ഗു​​​​​​​രു​​​​​​​വാ​​​​​​​യൂ​​​​​​​ര്‍ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നി​​​​​​​ല്‍ ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത സെ​​​​​​​ക്‌​​​​​​​ഷ​​​​​​​ന്‍ 192, 1988 ലെ ​​​​​​​ജ​​​​​​​ന​​​​​​​പ്രാ​​​​​​​തി​​​​​​​നി​​​​​​​ധ്യനി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ സെ​​​​​​​ക്‌​​​​​​​ഷ​​​​​​​ന്‍ 125 എ​​​​​​​ന്നി​​​​​​​വ​​​​​​​പ്ര​​​​​​​കാ​​​​​​​രം കേ​​​​​​​സ് ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ര്‍ ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും ഹ​​​​​​​ര്‍ജി​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​തി​​​​​​​നാ​​​​​​​ല്‍, തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് ഉ​​​​​​​ചി​​​​​​​ത​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും എ​​​​​​​ന്നി​​​​​​​രു​​​​​​​ന്നാ​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ പ്രാ​​​​​​​ധാ​​​​​​​ന്യം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​നു​​​​​​​മാ​​​​​​​ണ് കോ​​​​​​​ട​​​​​​​തി നി​​​​​​​ര്‍ദേ​​​​​​​ശി​​​​​​​ച്ച​​​​​​​ത്.

വി​​​​ദ്വേ​​​​ഷ പ​​​​രാ​​​​മ​​​​ര്‍ശ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​ക​​​​യെ​​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.

മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട ലം​​​​ഘ​​​​നം ബോ​​​​ധ്യ​​​​മാ​​​​യാ​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍ഥി​​​​യെ വി​​​​ല​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വേ​​​​റെ​​​​യും കേ​​​​സു​​​​ക​​​​ള്‍ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ല്‍ ജ​​​​ന​​​​പ്രാ​​​​തി​​​​നി​​​​ധ്യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഭ​​​​ര​​​​ണ​​​​സ്തം​​​​ഭ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​താ​​​​യാ​​​​ണ് തോ​​​​ന്നി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും പ​​​​ല​​​​പ്പോ​​​​ഴും കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ പോ​​​​ലും പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഒ​​​​രു കാ​​​​ര​​​​ണ​​​​മാ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യാ​​​​റു​​​​ണ്ടെ​​​​ന്നും വാ​​​​ദ​​​​ത്തി​​​​നി​​​​ടെ കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​ന്നാ​​​​ല്‍, ഭ​​​​ര​​​​ണ​​​​നി​​​​ശ്ച​​​​ലാ​​​​വ​​​​സ്ഥ​​​​യ്ക്കു കാ​​​​ര​​​​ണ​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലൊ​​​​ക്കെ കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ര്‍ഗ​​​​നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

National

കാലം മറുപടി നൽകും; ടിവികെ നേതാവിന്‍റെ വിവാദ പരാമർശ​​​ത്തോട് പ്രതികരിച്ച് രജനീകാന്ത്

ചെ​​​ന്നൈ: ഡി​​​എം​​​കെ​​​യു​​​ടെ ഭീ​​​ഷ​​​ണി​​​ കാ​​​ര​​​ണ​​​മാ​​​ണു ര​​​ജ​​​നീ​​​കാ​​​ന്ത് രാ​​ഷ്‌​​ട്രീ​​​യപ്ര​​​വേ​​​ശ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് ത​​​മി​​​ഴ് വെ​​​ട്രി​​​ ക​​​ഴ​​​കം നേ​​​താ​​​വ് ആ​​​ധ​​വ് അ​​​ർ​​​ജു​​​ന​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച് ത​​​മി​​​ഴ് സൂ​​​പ്പ​​​ർ​​​താ​​​രം ര​​​ജ​​​നീ​​​കാ​​​ന്ത്.

കാ​​​ലം സം​​​സാ​​​രി​​​ക്കി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ കാ​​​ത്തി​​​രു​​​ന്ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ര​​​ജ​​​നി​​​കാ​​​ന്തി​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. ത​​​ന്നെ പി​​​ന്തു​​​ണ​​​ച്ചെ​​​ത്തി​​​യ രാ​​​ഷ്‌​​ട്രീ​​യ നേ​​​താ​​​ക്ക​​​ൾ​​​ക്ക് എ​​​ക്‌​​​സി​​​ലൂ​​​ടെ ര​​​ജ​​​നീ​​കാ​​​ന്ത് ന​​​ന്ദി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

എം​​​ജി​​​ആ​​​റി​​​നു ശേ​​​ഷം ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ ഏ​​​റെ ജ​​​ന​​​പ്രീ​​​തി​​​യു​​​ള്ള ന​​​ട​​​നാ​​​ണ് ര​​​ജ​​നീ​​കാ​​​ന്ത്. രാ​​ഷ്‌​​ട്രീ​​യപ്ര​​​വേ​​​ശ​​​നം അ​​​ദ്ദേ​​​ഹം ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഡി​​​എം​​​കെ കു​​​ടും​​​ബ​​​ത്തി​​ന്‍റെ നി​​​ര​​​ന്ത​​​ര ഭീ​​​ഷ​​​ണി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ര​​​ജ​​​നീ​​കാ​​​ന്ത് രാ​​ഷ്‌​​ട്രീ​​യപ്ര​​​വേ​​​ശ​​​നം ഉ​​​പേ​​​ക്ഷി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ടി​​​വി​​​കെ​​​യു​​​ടെ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​ധ​​​വ് അ​​​ർ​​​ജു​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ർ​​​ശം.

ആ​​ധ​​​വി​​​ന​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തിരേ ര​​​ജ​​​നി​​​കാ​​​ന്തി​​ന്‍റെ ആ​​​രാ​​​ധ​​​ക​​​രും നി​​​ര​​​വ​​​ധി രാ​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up